Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിര്‍ള ഫൗണ്ടേഷന്‍ ഫെലോഷിപ്പ് പി.എം.മാത്യുവിന്

ദില്ലി: കെ.കെ.ബിര്‍ള ഫൗണ്ടേഷന്റെ സാമ്പത്തികശാസ്ത്രത്തിലുള്ള 2000-2001 വര്‍ഷത്തെ ഫെലോഷിപ്പ് കൊച്ചിയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്മോള്‍ എന്റര്‍പ്രൈസസ് ആന്റ് ഡവലപ്മെന്റ് ഡയറക്ടര്‍ ഡോ.പി.എം.മാത്യുവിന്.

എല്ലാ മാസവും 15,000 രൂപ ഗവേഷണാവശ്യത്തിന് ലഭിക്കും. ഇതിനു പുറമെ 40,000 രൂപ ഗ്രാന്റായും ലഭിക്കും.

ചെറുകിട വ്യവസായ നയം 1990കളില്‍: ഇന്ത്യയെയും ബ്രിട്ടനെയും കുറിച്ച് ഒരു പഠനം എന്ന വിഷയത്തില്‍ മാത്യു പഠനം നടത്തും.

ഡോ.ഡി.എച്ച്.പൈ പനന്തികരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഫെലോഷിപ്പിന് മാത്യുവിനെ തിരഞ്ഞെടുത്തത്.

കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളിലെ സാമ്പത്തിക ഭരണവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കും അധ്യാപകര്‍ക്കും വിവിധ മേഖലകളില്‍ പഠനത്തിന് അവസരെമൊരുക്കുക എന്നാതാണ് ഫെലോഷിപ്പ് നല്‍കുന്നതിലൂടെ ഫൗണ്ടേഷന്റെ ഉദ്ദേശ്യമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+