മൂടല്‍മഞ്ഞ് : തീവണ്ടികള്‍ വൈകുന്നു
ദില്ലി: കനത്ത മൂടല്‍മഞ്ഞ് മൂലം വടക്കേയിന്ത്യയിലെ പലയിടങ്ങളിലും ജനവരി 24 ബുധനാഴ്ചയും തീവണ്ടികള്‍ വൈകിയോടുകയാണ്.
അതേ സമയം യാത്രാവിമാനങ്ങള്‍ കൃത്യസമയത്ത് തന്നെ സര്‍വീസ് നടത്തുന്നുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂടല്‍മഞ്ഞ് മൂലം വിമാനയാത്രയും തടസ്സപ്പെട്ടിരുന്നു.
റണ്‍വേയില്‍ കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ മൂടല്‍മഞ്ഞില്ലാതിരുന്നതിനെ തുടര്‍ന്നാണ് ജനവരി 23 ചൊവാഴ്ചയും ജനവരി 24 ബുധനാഴ്ചയും യാത്രാവിമാനങ്ങള്‍ക്ക് സമയം തെറ്റാതെ സര്‍വീസ് നടത്താന്‍ കഴിഞ്ഞത്.












Click it and Unblock the Notifications