പി.പി.ഹിന്ദുജയെ ചോദ്യം ചെയ്തുതുടങ്ങി
ദില്ലി: ബോഫോഴ്സുകേസില്‍ രണ്ടാം പ്രതിയായ പ്രകാശ് ചന്ദ് ഹിന്ദുജ എന്ന പി.പി.ഹിന്ദുജയെ സിബിഐ ജനവരി 24 ബുധനാഴ്ച ചോദ്യംചെയ്തു തുടങ്ങി.
കഴിഞ്ഞ നാലു ദിവസമായി ഹിന്ദുജമാരില്‍ മൂത്തയാളായ എസ്.പി.ഹിന്ദുജയെ ചോദ്യം ചെയ്യുകയായിരുന്നു സിബിഐ.ജനവരി 23 ചൊവാഴ്ചയാണ് എസ്.പി.ഹിന്ദുജയെ ചോദ്യം ചെയ്തു തീര്‍ന്നത്.
ആദ്യമായാണ് സിബിഐ പി.പി.ഹിന്ദുജയെ ചോദ്യം ചെയ്യുന്നത്.സിബിഐ ആസ്ഥാനത്തേക്ക് അഭിഭാഷകനെയും കൂട്ടി ബുധനാഴ്ച രാവിലെ 11.30 നാണ് പി.പി.ഹിന്ദുജ എത്തിയത്.സിബിഐ ജോയിന്റ് ഡയറക്ടര്‍ ബി.ആര്‍.ദുബെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.


Click it and Unblock the Notifications