കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഹി സ്നാനം തുടങ്ങി

  • By Staff
Google Oneindia Malayalam News

കുംഭനഗര്‍: മഹാ കുംഭമേളയിലെ മൗനി അമാവാസി ദിനത്തില്‍ വിശുദ്ധഷാഹി സ്നാനം കുംഭനഗരിയില്‍ തുടങ്ങി.

ജനവരി 24 ബുധനാഴ്ച തുടങ്ങാനിരുന്ന സ്നാനം ഭക്തജനത്തിരക്ക് കാരണം ചൊവാഴ്ച വൈകുന്നേരം നാലു മണിയോടെ തന്നെ തുടങ്ങി. മൂന്നു കോടിയോളം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്ന ഷാഹി സ്നാനത്തില്‍ ഇതിനകം ഒരു കോടി ഭക്തജനങ്ങള്‍ പങ്കെടുത്തു . ജനവരി 14 ഞായറാഴ്ച മകരസംക്രാന്തിയോടനുബന്ധിച്ചും കുംഭനഗരിയില്‍ ഷാഹി സ്നാനം നടന്നിരുന്നു.

സ്വര്‍ണ്ണം പൂശിയ രഥങ്ങളിലും പല്ലക്കുകളിലും ഇരുന്ന് ശിഷ്യരുടെ അകമ്പടിയോടെ 13 അഖാഡകളിലെ (വിശ്വാസ പ്രമാണങ്ങള്‍) മഹാമണ്ഡലേശ്വരന്മാര്‍ ഷാഹി സ്നാനത്തിന് എത്തിത്തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ തന്നെ നരായ നാഗസന്യാസിമാരും കുംഭനഗരിയിലെത്തിക്കഴിഞ്ഞു.

സൂക്തങ്ങളും പ്രാര്‍ത്ഥനകളും ഉരുവിട്ടുകൊണ്ട് ഭക്തര്‍ ഐസുപോലെ തണുത്ത വെള്ളത്തിലേക്ക് എടുത്തു ചാടുകയാണ്. ഗംഗയും യമുനയും സങ്കല്പ നദിയായ സരസ്വതിയും സംഗമിക്കുന്ന ഇവിടെ സ്നാനത്തില്‍ പങ്കെടുത്താല്‍ പാപങ്ങള്‍ കഴുകിപ്പോകുമെന്നാണ് വിശ്വാസം.

സ്നാനത്തില്‍ പങ്കെടുത്ത ധാരാളം പേര്‍ തിരിച്ചു പോകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റു ചിലര്‍ ഭക്ഷണവും സ്റൗവുമായി കുട്ടികളെ തലയിലേന്തിയാണ് സ്നാനത്തിനെത്തിയിരിക്കുന്നത്.

മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് കുംഭനഗരിയില്‍ സുരക്ഷാ സന്നാഹങ്ങളും ശക്തമാക്കി. ഏതാണ്ട് 20,000ത്തോളം വരുന്ന സുരക്ഷാ ഭടന്മാര്‍ നഗരിയുടെ വിവിധ ഭാഗങ്ങളിലുണ്ട്. സ്നാനത്തിന്റെ തിരക്ക് മുന്നില്‍ കണ്ട് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. നഗരിയിലേക്ക് ഒരു വാഹനത്തെയും കടത്തിവിടുന്നില്ല. ഇതിനു പുറമെ പൊലീസ് നായകളും ബോംബ് നിര്‍വീര്യമാക്കുന്ന വിഭാഗവും നഗരിയില്‍ റോന്തു ചുറ്റുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് നഗരത്തിലെ ആശുപത്രികളും നഴ്സിംഗ് ഹോമുകളുമായി സഹകരിച്ച് ആരോഗ്യസുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, ചമന്‍ലാല്‍ ഗുപ്ത, മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഹ്, സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ എന്നിവരും ബുധനാഴ്ച സ്നാനത്തിനെത്തുമെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X