രണ്ടരക്കോടി ജനങ്ങള്‍ സ്നാനം നടത്തി
കുംഭനഗര്‍: കുംഭമേളയിലെ ഏറ്റവും വിശിഷ്ടമായ ദിവസമായി കരുതപ്പെടുന്ന ജനവരി 24 ബുധനാഴ്ച ഏകദേശം രണ്ടരക്കോടി ജനങ്ങളാണ് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തത്.
ജനവരി 24ന് മൗനി അമാവാസിയാണ്. ഇരുട്ട് മൂടി നിന്ന മകരമാസത്തിലെ അമാവാസിയായ മൗനി അമാവാസി ദിനത്തിലാണ് അമൃതിന്റെ തുള്ളി ത്രിവേണി സംഗമത്തില്‍ വീണതെന്ന് വിശ്വസിക്കപ്പെടുന്നു. ജനവരി 23 ചൊവാഴ്ച ഉച്ചയ്ക്ക് (3.40 മണി) ശേഷമാണ് മൗനി അമാവാസി തുടങ്ങിയത്. ജനവരി 24 ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ അമാവാസി അവസാനിച്ചു.
മൗനി അമാവാസി ദിനമായ ജനവരി 24നാണ് ചൈനക്കാര്‍ പുതുവര്‍ഷമായി ആഘോഷിക്കുന്നതും. സാസ്കാരിക പൈതൃകവും പ്രകൃതിയുമായുള്ള അടുപ്പവും ഭാരതീയര്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത് കണ്ട് മേളയ്ക്കെത്തിയ പല വിദേശികളും അത്ഭുതം കൂറുന്നുണ്ടായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ ത്രിവേണി സംഗമത്തില്‍ മുങ്ങി പുണ്യം നേടാനെത്തുന്നവരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. പൂര്‍ണ്ണ നഗ്നരായ നാഗ സന്യാസിമാര്‍ വാളുമേന്തി ഘോഷയാത്രയായി ആണ് സ്നാനത്തിനെത്തിയത്.
ട്രാക്ടറുകളില്‍ തീര്‍ത്ത രഥങ്ങളിലും പല്ലക്കുകളിലും ഇരുന്ന് ശിഷ്യരുടെ അകമ്പടിയോടെ വിവിധ അഖാഡകളായ മഹാനിര്‍വാണി, നിരഞ്ചിനി, ജുണ തുടങ്ങിയവയിലെ സന്യാസിമാര്‍ വര്‍ണശബളമായ ഘോഷയാത്രയായി പുലര്‍ച്ചെ തന്നെ സംഗമത്തില്‍ സ്നാനത്തിനെത്തി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications