കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടരക്കോടി ജനങ്ങള്‍ സ്നാനം നടത്തി

  • By Staff
Google Oneindia Malayalam News

കുംഭനഗര്‍: കുംഭമേളയിലെ ഏറ്റവും വിശിഷ്ടമായ ദിവസമായി കരുതപ്പെടുന്ന ജനവരി 24 ബുധനാഴ്ച ഏകദേശം രണ്ടരക്കോടി ജനങ്ങളാണ് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തത്.

ജനവരി 24ന് മൗനി അമാവാസിയാണ്. ഇരുട്ട് മൂടി നിന്ന മകരമാസത്തിലെ അമാവാസിയായ മൗനി അമാവാസി ദിനത്തിലാണ് അമൃതിന്റെ തുള്ളി ത്രിവേണി സംഗമത്തില്‍ വീണതെന്ന് വിശ്വസിക്കപ്പെടുന്നു. ജനവരി 23 ചൊവാഴ്ച ഉച്ചയ്ക്ക് (3.40 മണി) ശേഷമാണ് മൗനി അമാവാസി തുടങ്ങിയത്. ജനവരി 24 ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ അമാവാസി അവസാനിച്ചു.

മൗനി അമാവാസി ദിനമായ ജനവരി 24നാണ് ചൈനക്കാര്‍ പുതുവര്‍ഷമായി ആഘോഷിക്കുന്നതും. സാസ്കാരിക പൈതൃകവും പ്രകൃതിയുമായുള്ള അടുപ്പവും ഭാരതീയര്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത് കണ്ട് മേളയ്ക്കെത്തിയ പല വിദേശികളും അത്ഭുതം കൂറുന്നുണ്ടായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ ത്രിവേണി സംഗമത്തില്‍ മുങ്ങി പുണ്യം നേടാനെത്തുന്നവരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. പൂര്‍ണ്ണ നഗ്നരായ നാഗ സന്യാസിമാര്‍ വാളുമേന്തി ഘോഷയാത്രയായി ആണ് സ്നാനത്തിനെത്തിയത്.

ട്രാക്ടറുകളില്‍ തീര്‍ത്ത രഥങ്ങളിലും പല്ലക്കുകളിലും ഇരുന്ന് ശിഷ്യരുടെ അകമ്പടിയോടെ വിവിധ അഖാഡകളായ മഹാനിര്‍വാണി, നിരഞ്ചിനി, ജുണ തുടങ്ങിയവയിലെ സന്യാസിമാര്‍ വര്‍ണശബളമായ ഘോഷയാത്രയായി പുലര്‍ച്ചെ തന്നെ സംഗമത്തില്‍ സ്നാനത്തിനെത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X