സമാധിയായ ജപ്പാന്‍കാരി ഉയിര്‍ത്തെഴുന്നേറ്റു
കുംഭനഗര്‍: കുംഭമേള നടക്കുന്ന കുംഭനഗരിയില്‍ എല്ലാരെയും അമ്പരപ്പിച്ചുകൊണ്ട് മൂന്ന് ദിവസത്തെ സമാധിക്ക് ശേഷം ജപ്പാന്‍കാരിയായ യോഗിനി ഉയിര്‍ത്തെഴുന്നേറ്റു.
സമാധിയായ കെയ്കോ ഐകാവ എന്ന ജപ്പാന്‍കാരി ജനവരി 23 ചൊവാഴ്ചയാണ് ഉയിര്‍ത്തെഴുന്നേറ്റത് . ഗംഗാതീരത്ത് മൂന്ന് ദിവസം മണ്ണിനടിയില്‍ കഴ ിഞ്ഞ അത്ഭുതയോഗിനിയെ കാണാന്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് എത്തിയത്. ഗുരുവായ പൈലറ്റ് ബാബ ഐകാവക്ക് യോഗമാതാ കൈലഗിരി മാ എന്ന പുതിയ പേര് നല്‍കിയിരുന്നു.
ഉച്ചയോടെ മണ്ണിനടിയില്‍ നിന്നും പുറത്ത് വന്ന യോഗിനി ജയ് കൈലഗിരി മാ എന്ന് ആര്‍ത്തുവിളിച്ച ജനങ്ങള്‍ക്കിടയിലൂടെ നടന്ന് പ്രത്യേകം തയാറാക്കിയ വേദിയിലെത്തി. അവിടെ കൈലഗിരിമായ്ക്കു വേണ്ടി അലങ്കരിച്ച വെല്‍വെറ്റ് സിംഹാസനം ഒരുക്കിയിരുന്നു. അനേകം ജപ്പാന്‍കാര്‍ ഉള്‍പ്പെടുന്ന ആവേശഭരിതരായ ജനക്കൂട്ടത്തെ പൈലറ്റ് ബാബ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.
നിങ്ങളുടെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയാണ് ഞാന്‍ സമാധിയിരുന്നത്. എല്ലാവര്ക്കും വേണ്ടി എന്റെ സ്നേഹം ഞാന്‍ പങ്കിടുന്നു. നമ്മുടെ ഉള്ളിലെ ഈശ്വരനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് നമ്മള് വേദനയനുഭവിക്കുന്നത് - തിങ്ങിക്കൂടിയ ഭക്തരോട് യോഗിനി പറഞ്ഞു.
യോഗമാതാ അനുഗ്രഹിക്കുമ്പോള്‍ ഇത് വിശ്വസിക്കാനാവുന്നില്ല, ഇത് വിശ്വസിക്കാനാവുന്നില്ല എന്ന് ജനവരി 20 ശനിയാഴ്ച യോഗിനിയുടെ സമാധി നേരില്‍ കണ്ടവര്‍ പുലമ്പുന്നുണ്ടായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications