Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കും വേണ്ടാതെ സുജാത യാത്രയായി

തിരുവനന്തപുരം: മരിച്ചിട്ടും ബന്ധുക്കള്‍ക്ക് സുജാതയോടുള്ള വെറുപ്പ് മാറിയില്ല. ഉറ്റവരും ഉടയവരുമെല്ലാമുണ്ടായിട്ടും എയ്ഡ്സ് രോഗിയായിരുന്ന സുജാതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമുണ്ടായില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് സുജാത മരിച്ചത്. വേശ്യാവൃത്തി തൊഴിലാക്കിയ സുജാതയുടെ മരണത്തില്‍ ബന്ധുക്കളാരും ദുഖിച്ചില്ല. ഒരു പക്ഷേ ഭാരമൊഴിഞ്ഞതില്‍ അവര്‍ സന്തോഷിച്ചിട്ടുണ്ടാകും. ആരും ഏറ്റുവാങ്ങാത്ത മൃതദേഹം സര്‍ക്കാര്‍ ചുമതലയില്‍ ജനവരി 25 വ്യാഴാഴ്ചസംസ്കരിക്കും.

കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ട കൊല്ലം സ്വദേശിയായ സുജാത പൂജപ്പുര സബ്ജയിലില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത്. അവിടെ വച്ച് സുജാതയ്ക്ക് എച്ച്ഐവി ബാധയുണ്ടെന്ന് തെളിയുകയായിരുന്നു. ആശുപത്രിയില്‍ നിന്നും സുജാതയ്ക്ക് ചികിത്സ കിട്ടാന്‍ ഹൈക്കോടതി ഇടപെടേണ്ടി വന്നിരുന്നു.

ആരോരുമില്ലാതെ ആശുപത്രിമൂലയില്‍ കിടന്ന സുജാതയെ ബന്ധുക്കള്‍ കൈയൊഴിഞ്ഞിരുന്നു. സ്വന്തം കുട്ടികളെ കാണാന്‍ പോലും സുജാതയെ അനുവദിച്ചില്ല. പൊലീസോ ആശുപത്രി അധികൃതരോ സുജാതയെ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്.

സുജാതയുടെ മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്യാന്‍ ഫോറന്‍സിക് അധികൃതര്‍ വിസമ്മതിച്ചു. മരണം നടന്ന് മൂന്നാം ദിവസമാണ് പോസ്റ്മോര്‍ട്ടം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+