Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ കൂട്ടക്കൊല: അറസ്റിന് നിയമതടസം

കൊച്ചി: ആലുവ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സംശയിക്കുന്ന ദമാമിലേക്ക് കടന്ന ബന്ധുവിനെ അറസ്റ് ചെയ്യാന്‍ രാജ്യാന്തര നിയമങ്ങള്‍ തടസമായേക്കും.

കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള കരാറിനെ ആശ്രയിച്ച് മാത്രമേ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ആന്റണിയെ പിടികൂടി നാട്ടിലെത്തിക്കാനാകൂ എന്ന് നിയമവിദഗ്ധര്‍ പറയുന്നു.

അതേ സമയം ദമാമില്‍ അന്വേഷണം നടത്തുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസമുണ്ടാകാനിടയില്ലെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഡിവൈഎസ്പി എബ്രഹാം ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം സൗദിയിലേക്ക് വിമാനം കയറാനൊരുങ്ങുന്നതും ഈ പ്രതീക്ഷയിലാണ്. എന്നാല്‍ കുറ്റവാളിയെന്ന് വ്യക്തമായാല്‍ തന്നെ ആന്റണിയെ അറസ്റ് ചെയ്യാനും നാട്ടിലെത്തിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് കരാര്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക് പോകുന്നതും വെറുതെയാകും.

രാജ്യാന്തര പൊലീസ് സംവിധാനമായ ഇന്റര്‍പോളില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ക്ക് കുറ്റവാളികളെ അറസ്റ് ചെയ്യാന്‍ അവരുടെ സഹായം തേടാവുന്നതാണ്. ഇന്ത്യയ്ക്ക് ഇന്റര്‍പോളില്‍ അംഗത്വമുണ്ടെങ്കിലും ആലുവ കേസിലെ പ്രതികളെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഇടപെടണമെന്നില്ല. രാജ്യാന്തര കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടവരെയും രാഷ്ട്രീയ കുറ്റവാളികളെയും പിടികൂടാനാണ് സാധാരണ ഇന്റര്‍പോളിന്റെ സഹായം തേടാറുള്ളത്. മാത്രമല്ല കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയും കേന്ദ്രസര്‍ക്കാരുമാണ് ഇന്റര്‍പോളിന്റെ സഹായം തേടേണ്ടത്.

കരാറില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം അവകാശപ്പെടുന്ന പക്ഷം സൗദിയില്‍ നിന്നും പ്രതികളെ കിട്ടാന്‍ അവിടത്തെ സര്‍ക്കാര്‍ താത്പര്യമെടുക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പക്ഷെ ഇതിനായി സംസ്ഥാന സര്‍ക്കാരാണ് ആദ്യം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത്. ആ ഘട്ടത്തിലേക്കൊന്നും കാര്യങ്ങളെത്തിയിട്ടില്ലെന്ന് പൊലീസുദ്യോഗസ്ഥര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+