പി.എസ്.ജോണ്‍ അവാര്‍ഡ് കസ്തൂരിരംഗന്
കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ രണ്ടായിരമാണ്ടിലെ പി.എസ്.ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് ഐഎസ്ആര്‍ഒ ചെയര്‍മാനും മലയാളിയുമായ ഡോ.കൃഷ്ണസ്വാമി കസ്തൂരിരംഗനെ തിരഞ്ഞെടുത്തു.
ഫിബ്രവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കും. 5001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്.
ഇന്ത്യന്‍ ബഹിരാകാശരംഗത്ത് ഡോ.കസ്തൂരിരംഗന്‍ നല്‍കിയിട്ടുള്ള തിളക്കമാര്‍ന്ന സംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. എറണാകുളം പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റും മലയാള മനോരമ ബ്യൂറോ ചീഫുമായിരുന്ന പി.എസ്.ജോണിന്റെ സ്മരണയ്ക്കായി പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്.
മുന്‍വര്‍ഷങ്ങളില്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട്, സി.കെ.ചന്ദ്രപ്പന്‍, കൊങ്കണ്‍ റെയില്‍വെ ശില്പി ഇ.ശ്രീധരന്‍, നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി മുന്‍ എംഡി വി.ജെ.കുര്യന്‍ എന്നിവര്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications