മൗലവി കേസ് ഇനിയും അന്വേഷിക്കുമെന്ന് സിബിഐ
കൊച്ചി: ചേകന്നൂര്‍ മൗലവി കേസ് ഇനിയും അന്വേഷിക്കാനുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
അറസ്റ് ചെയ്യപ്പെട്ട പ്രതികളായ വി.വി.ഹംസ സക്കാഫിയും ഇലിയന്‍ ഹംസയും നല്കിയ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജനവരി 23 ചൊവാഴ്ച ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.കേസില്‍ ഇനിയും വിലപ്പെട്ട തെളിവുകള്‍ കിട്ടാനുണ്ടെന്ന് സിബിഐ പറയുന്നു.
കേസില്‍ ഹൈക്കോടതി വീണ്ടും ജനവരി 29 തിങ്കളാഴ്ച വാദം കേള്‍ക്കും.ഹര്‍ജിക്കാരായ രണ്ടു പ്രതികള്‍ക്കും ജാമ്യം നല്കുന്നതിനെ സിബിഐ അഭിഭാഷകനായ കെ.പി.സതീശന്‍ ശക്തിയായി എതിര്‍ത്തു.
മറ്റൊരു പ്രതി സൈഫുദ്ദീനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സിബിഐ പറഞ്ഞു.ഈ പ്രതി നല്കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ ചുവന്നകുന്നില്‍ മൗലവിയുടെ മൃതദേഹത്തിന് വേണ്ടി ജനവരി 24 ബുധനാഴ്ച വീണ്ടും തിരച്ചില്‍ നടത്തുമെന്നും സതീശന്‍ ഹൈക്കോടതിയെ അറിയിച്ചു.












Click it and Unblock the Notifications