ചേകന്നൂര്‍: വീണ്ടും തിരച്ചില്‍ തുടങ്ങി
മലപ്പുറം: ചേകന്നൂര്‍ മൗലവിയുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ സിബിഐ വീണ്ടും തുടങ്ങി. കേസുമായി ബന്ധപ്പെട്ട് അവസാനം അറസ്റിലായ സെയ്ഫുദ്ദീനെ സംഭവസ്ഥലത്തേക്കു കൊണ്ടുവന്നാണ് തിരച്ചില്‍ നടത്തുന്നത്.
മലപ്പുറം ജില്ലയിലെ ചുവന്നകുന്നില്‍ സെയ്ഫുദ്ദീന്‍ ചൂണ്ടിക്കാണിച്ചു കൊടുത്ത സ്ഥലത്ത് മണ്ണു മാന്തുകയാണ്. ഇതുവരെ എന്തെങ്കിലും കണ്ടതായി വാര്‍ത്തയില്ല.
നേരത്തെ പിടിയിലായ ഇല്യന്‍ ഹംസ, വി.വി. ഹംസ എന്നിവര്‍ കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നും അല്പം മാറിയാണ് പുതിയ തിരച്ചില്‍ നടക്കുന്നത്. ഇതിനു മുമ്പ് തിരച്ചില്‍ നടത്തിയിട്ട് കാര്യമായ തെളിവുകളൊന്നും സിബിഐ സംഘത്തിന് ലഭിച്ചിരുന്നില്ല.
സെയ്ഫുദ്ദീനെയും കൊണ്ട് ജനവരി 24 ബുധനാഴ്ച രാവിലെ 11.15ഓടെയാണ് സിബിഐ സംഘം ചുവന്നകുന്നിലെത്തിയത്.












Click it and Unblock the Notifications