ഹോസ്റല്‍: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാര്‍ച്ച്
കൊച്ചി: കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റലില്‍ മേട്രണ്‍ വിദ്യാര്‍ത്ഥിനികളെ അനാശാസ്യ നടപടികള്‍ക്ക് പ്രേരിപ്പിച്ച സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ മാര്‍ച്ച് നടത്തി.
ജനവരി 24 ബുധനാഴ്ച നടന്ന മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.സലിം ഉദ്ഘാടനം ചെയ്തു.
മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കുത്തിയിരുന്നു. നൂറോളം വിദ്യാര്‍ത്ഥിനികളും മാര്‍ച്ചില്‍ പങ്കെടുത്തു.












Click it and Unblock the Notifications