കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യത്തെ ഇക്കോ ടൂറിസ്റ് കേന്ദ്രം തെന്മലയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ആദ്യ ഇക്കോ ടൂറിസ്റ് കേന്ദ്രം 2001 ജനവരി 31 ബുധനാഴ്ച തെന്മലയില്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്യും.

പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാതെ അതിന്റെ ഭംഗിയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ടൂറിസ്റ് കേന്ദ്രമാണ് തെന്മലയിലേത്. തിരുവനന്തപുരത്തു നിന്ന് 70 കിലോ മീറ്റര്‍ അകലെയാണ് ഈ ടൂറിസ്റ് കേന്ദ്രം.

ടൂറിസം, വനം, ജലസേചന വകുപ്പുകള്‍ ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സംഗീതത്തിനൊപ്പം താളം വെക്കുന്ന ജലധാരയും ശില്പഉദ്യാനവും ആണ് ടൂറിസ്റ് കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു ചിത്രശലഭ ഉദ്യാനവും ഇവിടെ നിര്‍മിക്കും. കരകൗശലവസ്തുക്കളുടെ സ്റാ ളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം ആറ് മണി മുതല്‍ 6.30 വരെ നൃത്ത ജലധാരാ പ്രദര്‍ശനം ഉണ്ടാവും. 700 പേര്‍ക്ക് ഒരേ സമയം പ്രദര്‍ശനം കാണാന്‍ കഴിയും. മലകയറ്റത്തിനും ബോട്ടിങ്ങിനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X