ഫ്രണ്ട്സിനായി ഭൂമി കണ്ടെത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: വീട്ടുകരം മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഒരു കേന്ദ്രത്തിലൂടെ ചെയ്യാവുന്ന ഫ്രണ്ട്സ് സംവിധാനം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും തുടങ്ങുന്നതിനായി ഭൂമി കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം.
ജനവരി 31 ബുധനാഴ്ചക്കകം ഭൂമി കണ്ടെത്തിയിരിക്കണമെന്നാണ് സര്‍ക്കാര്‍ കളക്ടര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. നഗരസഭകളും മുനിസിപ്പാലിറ്റികളും ഫ്രണ്ട്സിനായി ഭൂമി സൗജന്യമായി നല്‍കണമെന്ന് ജനവരി 23 ചൊവാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.
ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഫ്രണ്ട്സ് സംവിധാനം നിലവിലുള്ളത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭ തീരുമാനിച്ചത്.












Click it and Unblock the Notifications