Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനവരി 26 തൊട്ട് ഇന്റര്‍ ഡയലിങ്ങ് സംവിധാനം

കൊച്ചി: ഇന്റര്‍ ഡയലിങ്ങ് കോഡ് ഉപയോഗിച്ച് 200 കിലോ മീറ്ററിനുള്ളില്‍ വരെ വിളിക്കാവുന്ന സംവിധാനം ജനവരി 26 വെള്ളിയാഴ്ച നിലവില്‍ വരും.

ഈ സംവിധാനം വരുന്നതോടെ മധ്യകേരളത്തിലുള്ളവര്‍ക്ക് കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളിലേക്കും എസ്ടിഡി ഇല്ലാതെ തന്നെ വിളിക്കാനാവും.

എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ഇന്റര്‍ഡയലിങ്ങ് കോഡ് ഉപയോഗിച്ച് വിളിക്കാം.

100 കിലോമീറ്റര്‍ പരിധിയില്‍ ഫോണ്‍ ചെയ്യാന്‍ 180 സെക്കന്റ് ഒരു യൂണിറ്റായി കണക്കാക്കും. എസ്ടിഡി വഴി 100 കിലോമീറ്ററിനുള്ളില്‍ വിളിക്കുന്നതിനേക്കാള്‍ എട്ടിരിട്ടി ലാഭമാണ് ഇന്റര്‍ഡയലിങ്ങ് കോഡ് ഉപയോഗിച്ച് വിളിക്കുമ്പോള്‍ കിട്ടുന്നത്.

100 മുതല്‍ 200 കിലോമീറ്റര്‍ വരെ പരിധിയില്‍ വിളിക്കുമ്പോള്‍ എസ്ടിഡി കോളിനേക്കാള്‍ പകുതി ലാഭമുണ്ടാവും.

എസ്ടിഡി വിളിക്കുമ്പോള്‍ ഡയല്‍ ചെയ്യുന്ന പൂജ്യത്തിനു പകരം 95 ആണ് ഇന്റര്‍ ഡയലിങ് സമ്പ്രദായത്തില്‍ ഡയല്‍ ചെയ്യേണ്ടത്.

200 കിലോമീറ്റര്‍ പരിധിയ്ക്കുള്ളിലുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും വിളിക്കാവുന്നതാണ്. പാലക്കാട്. കാസര്‍കോട്, വയനാട്. ഇടുക്കി, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലുള്ളവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. വയനാട് ജില്ലയിലുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് വിളിക്കാനാവും.ഇന്റര്‍ഡയലിംഗ് സൗകര്യം നിലവില്‍ വരുന്നതോടെ ടെലിഫോണ്‍ വാടകയില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+