യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല: കരുണാകരന്‍
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും യുഡിഎഫ് ഉയര്‍ത്തിക്കാട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ കോണ്‍ഗ്രസ് കക്ഷിനേതാവിനെ തിരഞ്ഞെടുക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനുവരി 24 ബുധനാഴ്ച തിരുവനന്തപുരത്തെ വീട്ടില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തിരഞ്ഞടുപ്പില്‍ എ.കെ.ആന്റണിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടുമെന്ന കോണ്‍ഗ്രസ് നേതാക്കളായ ജി.കാര്‍ത്തികേയന്റെയും രമേശ് ചെന്നിത്തലയുടെയും പ്രസ്താവന കാര്യഗൗരവമില്ലാത്തവരുടെ ആഗ്രഹപ്രകടനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളേണ്ടത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാണ്.
പ്രതിപക്ഷം സംസ്ഥാനത്ത് വേണ്ടത്ര ശക്തമല്ല എന്ന നിലപാട് കരുണാകരന്‍ ആവര്‍ത്തിച്ചു.












Click it and Unblock the Notifications