Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്തിന് പുറത്തും തീവയ്പ്

നാദാപുരം: കഴിഞ്ഞ കുറെ ദിവസങ്ങളായി നാദാപുരം മേഖലയില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന അക്രമം ഇപ്പോള്‍ സമീപത്തുള്ള പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു.

ജനവരി 24 ബുധനാഴ്ച രാവിലെ പുറമേരി പഞ്ചായത്തിലെ എളയടം, കുന്നുമ്മല്‍ പഞ്ചായത്തിലെ അമ്പലക്കുളങ്ങര എന്നിവിടങ്ങളില്‍ തീവെപ്പ് ഉണ്ടായതോടെയാണിത്. തീവെപ്പില്‍ ആര്‍ക്കെങ്കിലും പരിക്കോ എന്തെങ്കിലും നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി നാദാപുരത്ത് തുടര്‍ന്നിരുന്ന അക്രമങ്ങളില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചിരുന്നു. വീടുകള്‍ക്ക് തീവെക്കുകയും അക്രമവും കൊള്ളയും കൂടുകയും ചെയ്തതോടെ നാദാപുരത്തുകാര്‍ അടുത്തുള്ള പ്രദേശങ്ങളിലേക്ക് സ്ഥലം മാറുകയാണുണ്ടായത്. രണ്ടു ദിവസം മുമ്പ് നടന്ന സര്‍വകക്ഷിയോഗവും സര്‍വകക്ഷി സ്ക്വാഡുകളുടെ പൊലീസുമായി സഹകരിച്ചുള്ള പ്രവര്‍ത്തനവും മൂലം നാദാപുരം പതുക്കെ സാധാരണ നിലയിലേക്ക് തിരിച്ചുവരികയായിരുന്നു.

ഇപ്പോള്‍ നാദാപുരത്തിനു സമീപത്തുള്ള പ്രദേശങ്ങളിലേക്കും അക്രമം വ്യാപിക്കുന്നത് ജനങ്ങളില്‍ കൂടുതല്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+