കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്സസ് ഓഫീസ് അക്രമം: 3 പേര്‍ കൂടി പിടിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്‍ ഓഫീസ് അക്രമിച്ച് ഏഴു പേരെ പരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്നു പേരെക്കൂടി പൊലീസ് അറസ്റു ചെയ്തു.

ഗോപകുമാര്‍, അനില്‍കുമാര്‍, സെയ്ഫുദ്ദീന്‍ എന്നിവരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജനവരി 24 ബുധനാഴ്ച അറസ്റു ചെയ്തത്. ഇവരെ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും.

റെഡ്ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം സംസ്കൃത കോളേജ് അധ്യാപകനുമായ അരുമാനൂര്‍ നിര്‍മ്മലാനന്ദന്‍ ചൊവാഴ്ച ഈ കേസുമായി ബന്ധപ്പെട്ട് അറസ്റിലായിരുന്നു. നിര്‍മ്മലാനന്ദന്‍ പറഞ്ഞതനുസരിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ബുധനാഴ്ച പിടിയിലായ മൂന്നു പേരും സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജനവരി 22 തിങ്കളാഴ്ച വൈകുന്നേരമാണ് കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്‍ ഓഫീസിനു നേരെ ആക്രമണമുണ്ടായത്. അസോസിയേഷന്‍ പ്രസിഡണ്ട് ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X