കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപ്ടിക്ക് ഫൈബര്‍: ഏഴ് കമ്പനികള്‍ക്ക് അനുമതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒപ്ടിക്ക് ഫൈബര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുന്നതിന് ഏഴ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

റിലയന്‍സ്, ഏഷ്യാനെറ്റ് , സീ ഇന്ററാക്ടീവ്, ഡിഷ്നെറ്റ്, എസ്കോട്ടെല്‍, ബിപിഎല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്സ് , ഭാരതി ടെലിസോണിക്സ് എന്നീ കമ്പനികള്‍ക്കാണ് അനുമതി കിട്ടിയിട്ടുള്ളത്. ഒപ്ടിക്ക് ഫൈബര്‍ രംഗത്ത് എല്ലാ കമ്പനികളും ചേര്‍ന്ന് 2, 165 കോടി മുതല്‍മുടക്കും.

രണ്ട് എംബിപിഎസ് ബാന്റ്്വിഡ്ത്ത് സര്‍ക്കാരിന് സൗജന്യമായി നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചിരുന്നു.മറ്റ് ഇളവുകളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും താമസിയാതെ ചര്‍ച്ച തുടങ്ങും. സര്‍ക്കാര്‍ അനുമതി കിട്ടിയെങ്കിലും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും പ്രത്യേകമായ അനുമതി കൂടി കമ്പനികള്‍ക്ക് ലഭിക്കേണ്ടതുണ്ട്.

കേബിളിടുന്ന ജോലി ഫിബ്രവരി പകുതിയോടെ തുടങ്ങും.മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X