മട്ടാഞ്ചേരിയില്‍ മയക്കുമരുന്ന് വേട്ട
കൊച്ചി: മട്ടാഞ്ചേരി ബസാറിലെ അസ്റജ് ബില്‍ഡിംഗില്‍ ജനവരി 24 ബുധനാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ 150 മയക്കുമരുന്ന് ഗുളികകളും 15 ആംപ്യൂള്‍ ടിഡി ജെസിക്കും 40,000 രൂപയും പിടിച്ചെടുത്തു.
അസ്റാജ് ബില്‍ഡിംഗില്‍ താമസിക്കുന്ന സൈനുദ്ദീന്‍ (27), ഷംസുദ്ദീന്‍ (24), നിസാര്‍ (22) എന്നിവരെ പൊലീസ് അറസ്റ് ചെയ്തു.
മരത്തിന്റെ സ്റൂളിനോട് ചേര്‍ത്ത് പ്രത്യേകം ഉണ്ടാക്കിയ രഹസ്യഅറയില്‍ നിന്നാണ് മയക്കുമരുന്നുകളും പണവും പൊലീസ് കണ്ടെടുത്തത്. പൊലീസിന് കിട്ടിയ രഹസ്യസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
മട്ടാഞ്ചേരി അസിസ്റന്റ് പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സിഐ പി.ജെ.ആന്റണി, എസ്ഐമാരായ ആമോസ് മാമന്‍, കെ.ലാല്‍ജി, സുരേഷ് എന്നിവരടക്കം അമ്പതംഗ സംഘമാണ് റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications