Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ 40 ലക്ഷം തീര്‍ത്ഥാടകരെത്തി

കോട്ടയം: ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തടനുബന്ധിച്ച് ശബരിമലയില്‍ 40 ലക്ഷത്തോളം തീര്‍ത്ഥാടകരെത്തിയിട്ടുണ്ടെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.

വനംവകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. സാമൂഹ്യശാസ്ത്രജ്ഞന്‍ എസ്. ഗുരുവായൂരപ്പന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കണക്കെടുപ്പ് നടത്തിയത്. ശബരിമലയുടെ ചരിത്രത്തിലാദ്യമായാണ് കണക്കെടുപ്പ് നടന്നത്.

ലഘുയന്ത്രത്തിന്റെ സഹായത്തോടെ നടത്തിയ കണക്കെടുപ്പില്‍ ഈ വര്‍ഷം ആകെ 39,44,000 ഭക്തര്‍ ദര്‍ശനത്തിനെത്തിയെന്നു പറയുന്നു. ഇതില്‍ 27,54,000 പേരും മണ്ഡലകാലത്താണ് വന്നത്. 11,90,000 പേര്‍ മകരവിളക്കിനെത്തി. ഈ കാലയളവില്‍ അഞ്ചു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. ഏറ്റവും തീര്‍ത്ഥാടകരെത്തിയത് ഡിസംബര്‍ 17നാണ് - 1, 10,586. മകരവിളക്ക് ദിവസമായ ജനവരി 14ന് 64,726 പേരാണ് ശബരിമലയില്‍ എത്തിയത്.

ശബരിമലയിലെ ഫോറസ്റ് ഗസ്റ് ഹൗസിനു മുന്നിലും പാണ്ടിത്താവളത്തു വെച്ചുമാണ് അയ്യപ്പന്മാരുടെ എണ്ണം എടുത്തത്. തീര്‍ത്ഥാടകര്‍ നീങ്ങുന്ന വേലിക്കെട്ടിനുള്ളിലും വെളിയിലും പ്രത്യേകമായി എണ്ണിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രാഥമികമായ കണക്കെടുപ്പ് നടത്തിയിരുന്നെങ്കിലും ഈവര്‍ഷമാണ് ഇത് പൂര്‍ണതോതില്‍ നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+