തലശ്ശേരിയില്‍ യുവാവിനെ വെട്ടിക്കൊന്നു
തലശ്ശേരി: ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതരായ അക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. മേക്കുന്ന് ഒലിപ്പില്‍ പിലാവുള്ളതില്‍ യൂസഫിന്റെ മകന്‍ സമീറിനെയാണ് (26) ജനവരി 23 ചൊവാഴ്ച രാത്രി ഒരു സംഘം പേര്‍ കൊലപ്പെടുത്തിയത്.
തലശ്ശേരി ചൊക്ലി പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ മേക്കുന്ന് കണ്ടോത്ത് മുക്കിലാണ് സംഭവം.
പെരിങ്ങത്തൂരില്‍ എസ്ടിഡി ബൂത്ത് നടത്തുകയായിരുന്നു സമീര്‍. ചൊവാഴ്ച രാത്രി ബൂത്ത് അടച്ച് മടങ്ങുമ്പോള്‍ സമീറിന്റെ സ്കൂട്ടറിന്റെ നേരെ ബോംബെറിഞ്ഞു. മറിഞ്ഞുവീണ സമീറിന്റെ തലയ്ക്കും വലതുകാലിനും അക്രമികള്‍ വെട്ടേല്പിച്ചു.
ഉടന്‍തന്നെ പൊലീസെത്തി സമീറിനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രാത്രി ഒന്നരമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ സമീര്‍ അന്ത്യശ്വാസം വലിച്ചു.
അക്രമികള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ മുണ്ടോ എന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications