സ്റെയിന്‍സിന് ആസ്ത്രേലിയയില്‍ സ്മാരകം
സിഡ്നി:രണ്ടു വര്‍ഷം മുന്‍പ് ഒറീസയില്‍ കൊല്ലപ്പെട്ട ആസ്ത്രേലിയന്‍ മിഷനറി ഗ്രഹാം സ്റെയിന്‍സിന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ 10 കോടി രൂപയുടെ സ്മാരകം ഉയരുന്നു.
ആസ്ത്രേലിയയിലെ ക്വീന്‍സ് ലാന്റ് സ്റേറ്റിലുള്ള ബ്രിസ്ബേനിലാണ് സ്റെയിന്‍സിന്റെ ഓര്‍മ്മയ്ക്ക് സ്മാരകം ഉയരുന്നത്.1999 ജനവരിയിലാണ് ഒറീസയിലെ കിയോഞ്ചാറില്‍ വെച്ച് ജീപ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റെയിന്‍സിനെയും രണ്ടു മക്കളെയും ഹിന്ദു തീവ്രവാദികള്‍ തീവെച്ചു കൊന്നത്.
മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് സ്റെയിന്‍സിനെ കൊന്നത്.ഇന്ത്യയിലെ കുഷ്ഠരോഗികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞവെച്ച ഗ്രഹാം സ്റെയിന്‍സിന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്മാരകമായിരിക്കും സ്ഥാപിക്കുകയെന്ന് സ്റെയിന്‍സിന്റെ സഹോദരന്‍ ജോണ്‍ പറഞ്ഞു.ആസ്ത്രേലിയയിലെ ലെപ്രസി മിഷന്‍ സ്മാരകത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഗ്രഹാം സ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസ് സ്റെയിന്‍സ് മകളോടൊപ്പം ഇപ്പോഴും ഇന്ത്യയില്‍ കഴിയുകയാണ്.ഇന്ത്യയില്‍ സ്റെയിന്‍സിന്റെ ഓര്‍മ്മയ്ക്ക് 40 കിടക്കകളുള്ള ഒരു ആശുപത്രി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഗ്ലാഡിസ്.












Click it and Unblock the Notifications