വാഹനാപകടം:5 കുംഭമേള തീര്‍ത്ഥാടകര്‍ മരിച്ചു
കുംഭനഗരി: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ച് തീര്‍ത്ഥാടകര്‍ അപകടത്തെത്തുടര്‍ന്ന് മരിച്ചു. ജനവരി 24 ബുധനാഴ്ച രാത്രി തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ട്രാക്ടര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടും. എല്ലാവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂന്നു പേരെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുംഭനഗരിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഹര്‍സെന്‍ഗഞ്ച് എന്ന ഗ്രാമത്തിലാണ് അപകടം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ പിന്നില്‍ ലോറി വന്നിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications