കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലിഫോണ്‍ കമ്പനികള്‍ക്ക് സെല്ലുലാര്‍ സര്‍വീസ് നടത്താം

  • By Staff
Google Oneindia Malayalam News

ദില്ലി: ടെലിഫോണ്‍ കമ്പനികള്‍ക്ക് നിശ്ചിത ദൂരപരിധിയില്‍ സെല്ലുലാര്‍ ഫോണ്‍ സര്‍വീസ് കൂടി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കും. ഇപ്പോള്‍ അടിസ്ഥാന ഫോണ്‍ സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും ഭാവിയില്‍ ഈ രംഗത്തേക്ക് വരുന്ന കമ്പനികള്‍ക്കും ഈ സൗകര്യം നല്‍കും.

വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന്‍ ജനവരി 25 വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ് ) നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ടെലിഫോണ്‍ സാന്ദ്രത ഇപ്പോഴത്തെ മൂന്ന് ശതമാനത്തില്‍ നിന്നും 2005ല്‍ ഏഴ് ശതമാനമാക്കി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സെല്ലുലാര്‍ കമ്പനികള്‍ക്ക് വീട്ടിലേക്ക് നേരിട്ട് ഫോണ്‍ കണക്ഷന്‍ നല്‍കുന്നതി നുള്ള അനുമതിയും നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്ന് പാസ്വാന്‍ പറഞ്ഞു.

സെല്ലുലാര്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള ലൈസന്‍സ് ഫീസ് അടിസ്ഥാന സര്‍വീസ് തുടങ്ങുന്നതിനായുള്ള ലൈസന്‍സ് ഫീസിന്റെ ഒപ്പമാക്കി കുറച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X