വിജയരാജ സിന്ധ്യ അന്തരിച്ചു
ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് വിജയരാജ സിന്ധ്യ അന്തരിച്ചു. ജനവരി 25 വ്യാഴാഴ്ച പുലര്‍ച്ചെ ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനവരി രണ്ട് ചൊവാഴ്ച മുതല്‍ അവര്‍ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി കരളും വൃക്കകളും സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് സിന്ധ്യ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഒരിക്കല്‍ മാത്രമാണ് അവര്‍ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവന്നത്.
കേന്ദ്രമന്ത്രി വസുന്ധരരാജ സിന്ധ്യയും ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് മാധവറാവു സിന്ധ്യയും വിജയരാജ സിന്ധ്യയുടെ മക്കളാണ്.
പൊതുവെ രാജമാതാ എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന വിജയരാജ സിന്ധ്യ ഏഴു തവണ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. രണ്ടു തവണ അവര്‍ രാജ്യസഭാ അംഗമായിരുന്നു. കൂടാതെ മധ്യപ്രദേശ് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അനാരോഗ്യം കാരണം 1999ലെ പൊതു തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചിരുന്നില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications