Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ സുരക്ഷാസന്നാഹം ശക്തം

ദില്ലി: റിപ്പബ്ലിക് ദിനമായ ജനവരി 26ന് തീവ്രവാദി അക്രമമുണ്ടാവാനിടയുണ്ടെന്ന സുരക്ഷാഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദില്ലിയിലും കൊല്‍ക്കത്തയിലും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ .

കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി, പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, മാനവവിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി, നഗരവികസനമന്ത്രി ജഗ്മോഹന്‍ എന്നിവര്‍ക്കു നേരെ തീവ്രവാദികളുടെ ആക്രമമുണ്ടാവാനിടയുണ്ടെന്നാണ് സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ട്. റിപ്പബ്ലിക്ദിന പരേഡിനു നേരെയും അക്രമമുണ്ടാവാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ചില തീവ്രവാദി സംഘടനകളില്‍ പെട്ടവര്‍ ദില്ലിയില്‍ കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദില്ലയിലെ വിവിധ സ്ഥലങ്ങളിലായി ശക്തമായ പൊലീസ്്-സൈനിക സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ സന്നാഹത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെങ്കിലും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഐഎസ്ഐയുടെയും ചില തീവ്രവാദി സംഘടനകളുടെയും അക്രമം ഉണ്ടാവാനിടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയിലും ശക്തമായ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സുരക്ഷാ സന്നാഹം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+