ആലുവ കൂട്ടക്കൊല: പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി
കൊച്ചി: ആലുവയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സംഘത്തിന് മരിച്ചവരുടെ പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. ജനവരി 24 ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്.
റിപ്പോര്‍ട്ട് പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കൂട്ടക്കൊലയില്‍ വാടക കൊലയാളികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും പൊലീസ്. കൊല ചെയ്ത രീതിയാണ് പൊലീസിനെ ഈയൊരു നിഗമനത്തില്‍ എത്താന്‍ സഹായിച്ചത്.
കൂട്ടക്കൊലയ്ക്ക് വാടകകൊലയാളികളെ ഏര്‍പ്പെടുത്തിയത് ദമാമിലേക്ക് കടന്ന വ്യക്തി തന്നെയാണെന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു. കൊല്ലപ്പെട്ട അഗസ്റിന്റെ ബന്ധുവാണ് ദമാമിലേക്ക് കടന്നിരിക്കുന്നത്. ഇയാളെ വിട്ടുകിട്ടുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ശത്രുത തന്നെയാണ് അഗസ്റിന്റെയും കുടുംബത്തിന്റെയും കൊലപാതകത്തില്‍ അവസാനിച്ചതെന്ന് പൊലീസ് കരുതുന്നു. കുടുംബാംഗങ്ങളില്‍ ആര്‍ക്കൊക്കെ അഗസ്റിനോട് ശത്രുതയുണ്ടായിരുന്നുവെന്ന് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications