Get Updates
Get notified of breaking news, exclusive insights, and must-see stories!

വനം ഓര്‍ഡിനന്‍സ് ഇന്ന് പുറപ്പെടുവിക്കും

തിരുവനന്തപുരം: വനംഓര്‍ഡിനന്‍സ് ചില ഭേദഗതികളോടെ പുറപ്പെടുവിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭേദഗതികള്‍ വരുത്തി ജനവരി 25 വ്യാഴാഴ്ച വൈകുന്നേരത്തോടെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം.

പട്ടയ പ്രകാരം ഭൂമി നല്‍കുന്നവര്‍ക്ക് ഭൂമിവിലയും പതിച്ചു നല്‍കുന്നതാണ് ഒരു ഭേദഗതി. വ്യാഴാഴ്ച നടന്ന മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖരോട് സംസാരിക്കവെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഇക്കാര്യം അറിയിച്ചത്.

നാദാപുരത്തെ അക്രമസംഭവങ്ങള്‍ക്കിടയില്‍ നടന്നുവെന്നു പറയപ്പെടുന്ന മാനഭംഗശ്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ദുര്‍ബലമാക്കാന്‍ ഉന്നതതലത്തില്‍ ഇടപെടലുകളുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കണ്ണൂര്‍ എസ്പിയായി നിയമിതനായ മനോജ് എബ്രഹാം ഇപ്പോഴും വിഷമദ്യദുരന്തക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമാണ് - നായനാര്‍ വ്യക്തമാക്കി.

വീരപ്പനെ പിടിക്കാന്‍ കേരളപൊലീസിന്റെ സഹായം തമിഴ്നാട് പൊലീസ് തേടിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടു നടക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നായനാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+