ചേകന്നൂര്‍: തിരച്ചില്‍ വിഫലം
മലപ്പുറം: ചേകന്നൂര്‍ മൗലവിയുടെ മൃതദേഹം കണ്ടെത്താനായി സിബിഐ ജനവരി 24 ബുധനാഴ്ച നടത്തിയ തിരച്ചിലും വിഫലമായി.
കേസുമായി ബന്ധപ്പെട്ട് അവസാനമായി അറസ്റിലായ പി.കെ. സെയ്ഫുദ്ദീന്‍ കാണിച്ചു കൊടുത്ത അരൂരിലെ ചുവന്നകുന്നിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ ജനവരി 25 വ്യാഴാഴ്ചയു ംതുടരും.
നേരത്തെ അറസ്റിലായ ഇല്യന്‍ഹംസ, വി.വി. ഹംസ സഖാഫി എന്നിവര്‍ കാണിച്ചു കൊടുത്ത സ്ഥലത്ത് തിരച്ചില്‍ നടത്തിയിട്ടും മൗലവിയുടെ ചെരിപ്പും മറ്റുമല്ലാതെ കാര്യമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. സെയ്ഫുദ്ദീനെ അറസ്റു ചെയ്തതോടെ കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടാകുമെന്ന് പൊതുവെ കരുതിയിരുന്നു. മൗലവിയുടെ മൃതദേഹം കുഴിച്ചിടുന്നതില്‍ പങ്കുണ്ടായിരുന്നതായി കരുതപ്പെടുന്നയാളാണ് സെയ്ഫുദ്ദീന്‍.












Click it and Unblock the Notifications