കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങാരപ്പിള്ളി ദാമോദരന്‍ പോറ്റി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: സ്വാതന്ത്യ്രസമരനായകനും ആര്‍എസ്പി സ്ഥാപക നേതാക്കളിലൊരാളുമായ ചെങ്ങാരപ്പിള്ളി ദാമോദരന്‍ പോറ്റി അന്തരിച്ചു. 75 വയസ്സായിരുന്നു.

ജനവരി 25 ചൊവാഴ്ച രാവിലെ ഹരിപ്പാടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ചെങ്ങാരപ്പിള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, ഫിനാല്‍ഷ്യല്‍ എന്റര്‍പ്രൈസസ് കോര്‍പ്പറേഷന്‍ എന്നിവയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അംഗം, കരുവാറ്റ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട്, ഹരിപ്പാട് ക്ഷേത്ര ഉപദേശകസമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ജയശ്രീ അന്തര്‍ജനം (റിസര്‍വ് ബാങ്ക്, തിരുവനന്തപുരം), സുമിത്ര (ദേവസ്വം ബോര്‍ഡ്, തൃക്കരിയൂര്‍), പരമേശ്വരന്‍ പോറ്റി (ആകാശവാണി, കൊച്ചി), ഉമാദേവി എന്നിവര്‍ മക്കളാണ്. സാഹിത്യകാരനും മുന്‍ എംഎല്‍എയുമായ ചെങ്ങാരപ്പിള്ളി നാരായണന്‍ പോറ്റി സഹോദരനാണ്.

ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട് കരുവാറ്റ ചെങ്ങാരപ്പിള്ളി മഠത്തില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X