സിപിഎം ജാഥയ്ക്ക് വരവേല്‍പ്പ്
കൊച്ചി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ.ബേബി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് എറണാകുളം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്.
കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയത്തിനും വര്‍ഗീയതക്കുമെതിരായ യാത്ര ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജനവരി 25 വ്യാഴാഴ്ച എറണാകുളം ജില്ലയില്‍ പ്രവേശിച്ചു.
രാവിലെ പത്തരയ്ക്ക് ജില്ലാ അതിര്‍ത്തിയായ വാഴക്കുളം മടക്കത്താനം അച്ചന്‍ കവലയില്‍ ജാഥയെ സിപിഎം ജില്ലാ നേതാക്കളും വര്‍ഗ ബഹുജന സംഘടനാ നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ചേര്‍ന്ന് എതിരേറ്റു.
വൈകുന്നേരം മൂവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ ജാഥ സമാപിച്ചു. സമാപനയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രി എസ്.ശര്‍മ, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications