കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യബസ്സ് റൂട്ടുകളില്‍ കെഎസ്ആര്‍ടിസി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ 177 ബസുകള്‍ നിരത്തിലിറക്കിക്കൊണ്ട്സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്ന 28 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നു.

പുതിയ റൂട്ടുകള്‍ ഇവയാണ്. ഓരോ റൂട്ടിലും അനുവദിച്ചിട്ടുള്ള ബസുകളുടെ എണ്ണം ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നു:

ഗുരുവായൂര്‍-എറണാകുളം (അഞ്ച് ), എറണാകുളം-കോഴിക്കോട് (അഞ്ച് ), വടക്കന്‍ പറവൂര്‍- എറണാകുളം (രണ്ട് ), കോട്ടയം-കുമിളി (12), എറണാകുളം-കട്ടപ്പന (ആറ്) , എറണാകുളം-മൂന്നാര്‍ (രണ്ട് ),ചങ്ങനാശ്ശേരി-കട്ടപ്പന (നാല് ), കോതമംഗലം-നേര്യമംഗലം-കട്ടപ്പന (നാല് ), കോഴിക്കോട്-പാലക്കാട് (എട്ട് ), കോഴിക്കോട്- തൊട്ടില്‍പ്പാലം (എട്ട് ), പുനലൂര്‍- തിരുവല്ല (എട്ട് ),വഴിക്കടവ്-മഞ്ചേരി-തിരൂര്‍ (10), കോട്ടയം-അയര്‍കുന്നം-പാലാ (നാല് ), തൊടുപുഴ-എറണാകുളം (നാല് ), താമരശേരി- കൊയിലാണ്ടി (ആറ് ), കോട്ടയം-കാഞ്ഞിരമറ്റം- എറണാകുളം (10), പൊന്നാനി-കോഴിക്കോട് (10), കൊട്ടാരക്കര-ആര്യങ്കാവ് (നാല് ), പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍വെ സ്റേഷന്‍ (10), ഗുരുവായൂര്‍-കോഴിക്കോട് (അഞ്ച് ), തൃശൂര്‍-കോഴിക്കോട് (10), ആറ്റിങ്ങല്‍-കരുനാഗപ്പള്ളി (10), കായംകുളം-ചെങ്ങന്നൂര്‍ (ആറ് ), കായംകുളം-തിരുവല്ല (നാല് ), ചേര്‍ത്തല-വൈക്കം (10), മലപ്പുറം-തലശ്ശേരി (ആറ് ), ഗുരുവായൂര്‍-ഒറ്റപ്പാലം-പാലക്കാട് (അഞ്ച് ).

ഈ റുട്ടുകളിലെല്ലാം സ്വകാര്യ ബസുകള്‍ക്കാണ് മുന്‍തൂക്കം. കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നതോടെ ഈ റൂട്ടുകളില്‍ സ്വകാര്യമേഖലയുടെ കുത്തക അവസാനിക്കും. ഹഡ്കോയില്‍ നിന്നും കിട്ടിയ വായ്പ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ ഒരാഴ്ചക്കകം നിരത്തിലിറക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X