കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലത്തീന്‍ കത്തോലിക്കര്‍ സീറ്റ് ചോദിച്ചേക്കും

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളോടും ലത്തീന്‍ കത്തോലിക്ക സമുദായം സീറ്റിനായി വിലപേശല്‍ നടത്തും.

തിരഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്ന മുന്നണിക്ക് മാത്രം വോട്ട് നല്‍കിയാല്‍ മതിയെന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്.

23 നിയമസഭാമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സമുദായത്തിന് കഴിയുമെന്ന് യോഗത്തില്‍ പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിക്കുന്നു. 11 മണ്ഡലങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് ശക്തി തെളിയിക്കാന്‍ കഴിയുമെന്നും പ്രമേയത്തില്‍ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമുദായത്തിന് മതിയായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നുള്ള ധാരണയുള്ളതിനാല്‍ ഇക്കുറി കാര്യമായ വിലപേശലിനാണ് ലത്തീന്‍ കത്തോലിക്കര്‍ ഒരുങ്ങുന്നതെന്നാണ് ആലപ്പുഴ സമ്മേളനം നല്‍കുന്ന സൂചന. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X