മലയാളി ലക്ഷങ്ങള്‍ വെട്ടിച്ചെന്ന് വിദേശവനിത
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു മുമ്പ് പരിചയപ്പെട്ട മലയാളി തന്റെ ഏഴു ലക്ഷത്തോളം രൂപ വെട്ടിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി വിദേശവനിത പരാതിപ്പെട്ടു.
അമേരിക്കന്‍ വനിതയായ മാര്‍ഗികിംങ്സ്റ്റണാണ് വര്‍ഷങ്ങളുടെ പരിചയമുള്ള വ്യക്തി തന്നെ ചതിച്ചതിന്റെ കഥ ജനവരി 25 വ്യാഴാഴ്ച വാര്‍ത്താലേഖകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.
12 വര്‍ഷം മുമ്പാണ് മാര്‍ഗി കോവളം സ്വദേശിയായ കാദറിനെ പരിചയപ്പെടുന്നത്. കാദറിന്റെ മകള്‍ സനുജയെ മാര്‍ഗി ദത്തുപുത്രിയായി സ്വീകരിച്ചു.
തന്റെ വിശ്രമജീവിതം കേരളത്തില്‍ വേണമെന്നായിരുന്നു മാര്‍ഗിയുടെ ആഗ്രഹം. അതിനായി കേരളത്തില്‍ സ്വന്തമായ ഒരു വീട് വേണമെന്നും മാര്‍ഗി മോഹിച്ചു. സ്ഥലം വാങ്ങാനും വീട് പണിയാനുമൊക്കെ മാര്‍ഗി കാദറിനെ ചുമതലപ്പെടുത്തി. ഏഴു ലക്ഷത്തോളം രൂപയാണ് മാര്‍ഗി അതിനായി കാദറിന് നല്‍കിയത്.
എന്നാല്‍ വീടും സ്വത്തുമൊക്കെ തന്റെ പേരിലാക്കി കാദര്‍ തന്നെ ചതിച്ചുവെന്ന വസ്തുത വൈകിയാണ് അറിഞ്ഞതെന്ന് മാര്‍ഗി പറയുന്നു. തന്നെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അവര്‍ പരാതിപ്പെട്ടു.












Click it and Unblock the Notifications