മിനറല്‍ വാട്ടറിന്റെ ഗുണനിലവാരം ഉറപ്പാക്കണം
കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്ന മിനറല്‍ വാട്ടറിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്നും അത് കര്‍ശനമായി നടപ്പാക്കണമെന്നും നിയമസഭാ പരിസ്ഥിതി കമ്മിറ്റി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ പലതും കുപ്പിയിലാക്കി വിതരണം ചെയ്യുന്ന മിനറല്‍ വാട്ടര്‍ ഗുണനിലവാരമില്ലാത്തതും രോഗാണുക്കള്‍ അടങ്ങിയതുമാണെന്ന് പരിസ്ഥിതി കമ്മിറ്റി ചെയര്മാന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
മിനറല്‍ വാട്ടര്‍ ഫാക്ടറികളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ആനത്തലവട്ടം ആനന്ദന് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.നിയമസഭാ പരിസ്ഥിതി സമിതി പാലക്കാട് ജില്ലയിലെ ഏഴ് യൂണിറ്റുകളില്‍ നിന്ന് എടുത്ത സാമ്പിള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് കമ്പനികളുടെ ഉല്പന്നത്തിലും കോളിഫോം ബാക്ടീരിയകള്‍ നിര്‍ദിഷ്ട അളവിലും കൂടുതല്‍ ഉള്ളതായി കണ്ടെത്തി.
എറണാകുളം ജില്ലയില്‍ കീഴ്മാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മിനറല്‍ വാട്ടര്‍ യൂണിറ്റില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്ന് സമിതി അംഗമായ എന്‍.അനിരുദ്ധന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications