സാമ്പത്തിക ബുദ്ധിമുട്ടുണ്ട്: നായനാര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് ചില സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും പ്രതിപക്ഷം ആരോപിക്കുന്നതു പോലെ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.
ജനവരി 25 വ്യാഴാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സ്വാഭാവികമാണെന്നും മുന്‍ സര്‍ക്കാരുകളും അത് ചെയ്തിട്ടുണ്ടെന്നും നായനാര്‍ വ്യക്തമാക്കി.
ട്രഷറി നിയന്ത്രണങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വിലക്കൊന്നുമില്ലെന്നും ട്രഷറി പൂട്ടിയിട്ടില്ലെന്നും നായനാര്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications