വീരപ്പനെ 24 മണിക്കൂറിനകം പിടിക്കും: നായനാര്‍
തിരുവനന്തപുരം: ചന്ദന കൊള്ളക്കാരന്‍ വീരപ്പന്‍ കേരളത്തില്‍ കടന്നാല്‍ 24 മണിക്കൂറിനകം പിടികൂടുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍. ജനവരി 25 വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരപ്പന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അയാള്‍ കേരളത്തില്‍ ഇല്ല എന്നു മാത്രമറിയാം - നായനാര്‍ പറഞ്ഞു. എന്നാല്‍ വീരപ്പനെ പിടിക്കാന്‍ പ്രത്യേക ദൗത്യസേന കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വീരപ്പന്‍ പാലക്കാട്ടെ ശിരുവാണി മലയില്‍ ഉണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. കേരളപൊലീസും പ്രത്യേക ദൗത്യസേനയും ചേര്‍ന്ന് ശിരുവാണി കാട്ടില്‍ വീരപ്പനുവേണ്ടി ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications