നാദാപുരം: പങ്കില്ലെന്ന് എന്‍ഡിഎഫ്
കൊച്ചി: നാദാപുരത്ത് ഈയിടെ നടന്ന കൊലപാതകങ്ങളിലും കൊള്ളിവയ്പിലും തങ്ങള്‍ക്ക് പങ്കില്ലെന്ന്് എന്‍ഡിഎഎഫ് വ്യക്തമാക്കി.
നാദാപുരം സംഭവങ്ങള്‍ക്ക് പിന്നില്‍ എന്‍ഡിഎഫ് ഉണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എന്‍ഡിഎഫ് ഡിവിഷണല്‍ കണ്‍വീനര്‍ കെ.എച്ച്.നാസര്‍ ജനവരി 25 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചേകന്നൂര്‍ മൗലവി വധവുമായി ബന്ധപ്പെട്ട് എന്‍ഡിഎഫ് നേതാക്കളെയാരെയും സിബിഐ ചോദ്യം ചെയ്തിട്ടില്ലെന്ന എന്‍ഡിഎഫ്് കണ്‍വീനര്‍ കോയയുടെ പ്രസ്താവന നാസര്‍ ആവര്‍ത്തിച്ചു.
ജനവരി 29 തിങ്കളാഴ്ച കൊച്ചിയില്‍ എന്‍ഡിഎഫ് ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കും. ബാബറി പള്ളി പുനഃസ്ഥാപിക്കണമെന്നും നാസര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications