നഗരവീഥികളില്‍ തുപ്പരുത്: ഓംബുഡ്സ്മാന്‍
തിരുവനന്തപുരം: രാജ്ഭവനും സെക്രട്ടറിയേറ്റിനും മുന്നിലുള്ള റോഡുകളില്‍ തുപ്പാനും ചവറിടാനും പാടില്ല എന്ന് ഉത്തരവിടാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചു.
ചവറിടുന്നതിന് ചവറ്റുകുട്ടകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസി ബസ്സ്റാന്റിലെ മൂത്രപ്പുരകള്‍ വൃത്തിയാക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കാനും കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കംഫര്‍ട്ട് സ്റേഷന്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ വൃത്തിയാക്കാനും ആവശ്യമായ ജോലിക്കാരെ അതിനായി നിയമിക്കാനും നിര്‍ദേശമുണ്ട്.
ജസ്റിസ് പി.എ.മുഹമ്മദ് ചെയര്‍മാനായുള്ള സമിതിയാണ് ഉത്തരവിട്ടത്.ഡോ.ഡി.ബാബുപോള്‍, പ്രൊഫ.ടി.വി.ബാലന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.












Click it and Unblock the Notifications