ഹോസ്റല്‍ സംഭവം:സന്ധ്യ അന്വേഷിക്കും
കൊച്ചി: കൊച്ചി സര്‍വകലാശാലയിലെ വനിതാ ഹോസ്റല്‍ മേട്രണെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയെ കുറിച്ച് പൊലീസ് അസിസ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ബി.സന്ധ്യ ഐപിഎസ് അന്വേഷിക്കും.
ഹോസ്റലിലെ അന്തേവാസികളായ വിദ്യാര്‍ത്ഥിനികളെ അനാശാസ്യ നടപടികള്‍ക്ക് മേട്രണ്‍ പ്രേരിപ്പിച്ചതായുള്ള ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ഐപിഎസ് ഓഫീസറുടെ സേവനം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ബി.സന്ധ്യയെ ചുമതലപ്പെടുത്താന്‍ ജനവരി ഡിജിപി തീരുമാനിച്ചത്.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിവരികയാണ്.












Click it and Unblock the Notifications