യുഡിഎഫ് പ്രക്ഷോഭപരമ്പര സംഘടിപ്പിക്കും
തിരുവനന്തപുരം: നായനാര്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രക്ഷോഭപരമ്പര സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
യുഡിഎഫിന്റെ മോചനയാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് ഫിബ്രവരി 24ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ഫിബ്രവരി 24 തൊട്ട് മാര്‍ച്ച് അഞ്ച് വരെ ജില്ലാതല റാലികള്‍ സംഘടിപ്പിക്കും. നായനാര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ എല്ലാ മണ്ഡലങ്ങളിലും പദയാത്രകള്‍ നടത്തും.
ജനവരി 25 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്റ് തിരഞ്ഞെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കെ.മുരളീധരന്‍ എംപി പറഞ്ഞു. അതേ സമയം യുഡിഎഫിന് ഒരു നേതാവുണ്ടെന്നും അദ്ദേഹത്തിന്റെ കീഴിലായിരിക്കും യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക എന്നും കെപിസിസി ജനറല്‍ സെക്രട്ടറി എം.എം.ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications