Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ വിദ്യാര്‍ഥിസംഘം കേരളത്തില്‍

കൊച്ചി: ആലുവ യുസി കോളജും അമേരിക്കയിലെ ടെക്സാസിലെ ഓസ്റിന്‍ കോളജും സംയുക്തമായി ഒരുക്കുന്ന പഠന പരിപാടികളുടെ ഭാഗമായി ഓസ്റിന്‍ കേളേേജിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ കേരളത്തിലെത്തി.

യുസി കോളേജ് കേന്ദ്രമാക്കി കേരളത്തിന്റെ വികസനവും പരിസ്ഥിതിയും എന്ന വിഷയത്തിലുള്ള പഠനത്തിനാണ് സംഘം ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഫിലോസഫി അധ്യാപികയായ ഡോ.കരേന്‍ ഡര്‍ലന്റ് നയിക്കുന്ന സംഘത്തില്‍ നാല് വിദ്യാര്‍ഥികളും നാല് വിദ്യാര്‍ഥിനികളുമാണുള്ളത്.

കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം സാമ്പത്തിക വികസനവും പരിസ്ഥിതിയും, പരിസ്ഥിതി ടൂറിസവും ആവാസ വ്യവസ്ഥയും, പരിസ്ഥിതി സൗഹൃദ സമീപനങ്ങള്‍, കേരള മോഡല്‍ വികസനം തുടങ്ങിയ മേഖലകളില്‍ ഗഹനമായ പഠനത്തിന് തുടക്കമിട്ടതായി ഡോ.കരേന്‍ ഡര്‍ലാന്‍ഡ് പറഞ്ഞു.

യുസി കോളജിലുള്ള സെന്റര്‍ ഫോര്‍ ഹ്യൂമന്‍ പൊട്ടെന്‍ഷ്യല്‍സ് ആന്റ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് ആണ് സംഘത്തിനാവശ്യമായ പഠനസൗകര്യങ്ങള്‍ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഓസ്റിന്‍ കോളജിലെ മറ്റൊരു സംഘം യുസി കോളജിലെത്തി പഠനം നടത്തിയിരുന്നു.

ഉന്നതവിദ്യാഭ്യാസ രംഗം പരിപോഷിപ്പിക്കുന്നതിന് യുസി കോളജ് അമേരിക്കയിലെ അറുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ.രാജു കെ ജോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+