വിമാനം തകര്‍ന്നെന്ന് തെറ്റായ സന്ദേശം
കൊച്ചി: ലക്ഷദ്വീപിന് സമീപം വിമാനം തകര്‍ന്നെന്ന അഭ്യൂഹം മണിക്കൂറുകളോളം ആശങ്ക പരത്തി.
വിശദമായ അന്വേഷണത്തില്‍ സന്ദേശം തെറ്റായിരുന്നെന്ന് തെളിഞ്ഞു.ജനവരി 24 ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് അഗത്തിയിലെ സാറ്റലൈറ്റ് എര്‍ത്ത് സ്റേഷനിലെത്തിയ സന്ദേശമാണ് വിമാനത്താവളത്തില്‍ പരിഭ്രാന്തിക്കിട നല്കിയത്.
വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് നെടുമ്പാശേരിയിലെയും തിരുവനന്തപുരത്തെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകളിലേക്ക് വിമാനാപകടത്തെക്കുറിച്ച് വിവരങ്ങളാരാഞ്ഞ് നിരവധി പേര്‍ ബന്ധപ്പെട്ടു.
ലക്ഷദ്വീപ് കടലില്‍ സഞ്ചരിക്കുകയായിരുന്ന കപ്പലില്‍ നിന്നും തെറ്റായി പുറപ്പെട്ട അപകട സന്ദേശം അമേരിക്കന്‍ ഉപഗ്രഹം പിടിച്ചെടുക്കുകയും ബാംഗ്ലൂരിലും ലഖ്നോവിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ വഴി അഗത്തി എര്‍ത്ത് സ്റേഷനിലെത്തുകയായിരുന്നെന്ന് പിന്നീട് അധികൃതര്‍ വിശദീകരിച്ചു.
സെക്കന്റുകള്‍ നീണ്ടു നിന്ന സന്ദേശം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും വിവിധ എര്‍ത്ത് സ്റേഷനുകള്‍ പിടിച്ചെടുത്തിരുന്നു.വൈകുന്നേരത്തോടെയാണ് അപകടസന്ദേശം തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.












Click it and Unblock the Notifications