കബിലയുടെ മകന്‍ അധികാരത്തിലേക്ക്
കിന്‍സാസ: കോംഗോ പ്രസിഡന്റായി ഈയിടെ കൊല്ലപ്പെട്ട കബിലയുടെ മകന്‍ ജോസഫ് കബില ഉടന്‍ അധികാരമേല്ക്കും.
ജനവരി 25 വ്യാഴാഴ്ച തന്നെ ഔദ്യോഗികമായി ഇദ്ദേഹം ചുമതലയേല്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കബിലയുടെ പിന്‍ഗാമിയായി മകനെ വാഴിക്കാന്‍ കോംഗോയിലെ പാര്‍ലമെന്റ് ജനവരി 24 ബുധനാഴ്ച തന്നെ ഐക്യകണ്േഠന തീരുമാനമെടുത്തിരുന്നു.
പക്ഷെ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലകപ്പെട്ട കോംഗോയിലെ എത്ര ശതമാനം ജനങ്ങള്‍ ജോസഫ് കബിലയെ പിന്തുണയ്ക്കുമെന്നറിയില്ല. ജോസഫ് കബില വ്യാഴാഴ്ച തന്നെ ചുമതലയേല്ക്കുമെന്ന് 300 അംഗ സഭയിലെ ഇടക്കാല പ്രസിഡന്റ് ഫിലൊമോണ്‍ ഒമാതുകു അറിയിച്ചു.












Click it and Unblock the Notifications