സിലിക്കൊണ്‍ വാലിയിലേക്ക് തിരക്കു കുറഞ്ഞു
വാഷിംഗ്ടണ്‍: കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറിന്റെ കേന്ദ്രമായ അമേരിക്കയിലെ സിലിക്കൊണ്‍ വാലിയിലേക്കുള്ള തിരക്കു കുറയുന്നു.
കഴിഞ്ഞ 30 വര്‍ഷമായി കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ കാലിഫോര്‍ണിയയിലെ സിലിക്കൊണ്‍വാലിയിലേക്ക് ഒഴുകുകയായിരുന്നു. സിലിക്കൊണ്‍വാലിയേക്കുള്ള കുടിയേറ്റത്തെക്കുറിച്ച് അടുത്തിടെ നടന്ന ഒരു പ്രാദേശിക പഠനത്തിലാണ് ഈ കണ്ടെത്തല്‍.
1970 കളിലും 1980കളിലും ദക്ഷിണേഷ്യയില്‍ നിന്നുള്ള കുടിയേറ്റം വളരെക്കൂടുതലായിരുന്നു. ഇക്കാലയളവില്‍ കാലിഫോര്‍ണിയയിലെ ജനസംഖ്യയില്‍ വിദേശികളായ നവജാതശിശുക്കളുടെ ജനനനിരക്ക് 153 ശതമാനമായി വര്‍ദ്ധിച്ചു. ഇതില്‍ അധികവും ദക്ഷിണേഷ്യയില്‍ നിന്നു കുടിയേറിയ കമ്പ്യൂട്ടര്‍ വിദഗ്ധരുടെ കുട്ടികളായിരുന്നു.ഇന്ത്യക്കാരായിരുന്നു ഇവരില്‍ ഭൂരിപക്ഷവും.
1990 കളായപ്പോഴേക്കും കാലിഫോര്‍ണിയയിലെ അഞ്ച് നവജാതശിശുക്കളില്‍ ഒന്ന് ദക്ഷിണേഷ്യയില്‍ നിന്നുള്ളവരുടേതാണെന്ന സ്ഥിതിവിശേഷമുണ്ടായി.90 കളില്‍ ഇവരുടെ സംഖ്യയില്‍ വെറും 12 ശതമാനം വളര്‍ച്ചയേ ഉണ്ടായിരുന്നുള്ളൂ.അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ എട്ടു ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ.
ദാരിദ്യ്ര നിരക്കിന്റെ കണക്കെടുത്താല്‍ ഇവരുടെ ജീവിതത്തോതില്‍ പുരോഗതി കാണുന്നുണ്ട്.1990ല്‍ 19.8 ആയിരുന്നു ദാരിദ്യ്രനിരക്ക് . 2000ല്‍ ഇത് 18.2 ശതമാനമായി താഴ്ന്നു.2010ല്‍ ഇത് വീണ്ടും 16.9 ശതമാനമായി വീണ്ടും താഴുമെന്നും ലോസ്ഏഞ്ചല്‍സ് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സിലിക്കണ്‍ വാലിക്ക് പകരം വാഷിംഗ്ടണിലും വെര്‍ജിനിയയിലും കമ്പ്യൂട്ടര്‍ അടിസ്ഥാന വ്യവസായങ്ങള്‍ വളരുകയാണ് .അതുകൊണ്ടുതന്നെ സിലിക്കൊണ്‍വാലിയില്‍ ജനിച്ചുവളര്‍ന്ന പുതുതലമുറയും പുതുതായി അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരും വാഷിംഗ്ടണിലും വെര്‍ജിനിയയിലും കുടിയേറാന്‍ താല്പര്യം കാട്ടുന്നു.2000ല്‍ കാലിഫോര്‍ണിയയില്‍ തദ്ദേശീയരുടെ 8.3 ശതമാനം പേര്‍ മാത്രമാണ് കുടിയേറ്റക്കാര്‍.1990 ല്‍ ഇത് 11 ശതമാനമാണ്.












Click it and Unblock the Notifications