കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ സിറ്റി കേബിള്‍ സ്റാര്‍ ചാനലുകള്‍ നിര്‍ത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: കേബിള്‍ ചാനലുകളുടെ യുദ്ധത്തിന് പുതിയൊരു മാനം സൃഷ്ടിച്ചുകൊണ്ട് സീ ടിവിയുടെ ഉടമസ്ഥതയിലുള്ള സിറ്റി കേബിള്‍ ദില്ലിയില്‍ സ്റാര്‍ ടിവി നെറ്റ്വര്‍ക്കിന്റെ ചാനലുകള്‍ വരിക്കാര്‍ക്ക് നല്‍കുന്നത് നിര്‍ത്തി.

ദില്ലിക്കു പുറമെ ഹൈദരാബാദിന്റെ ചില ഭാഗങ്ങളിലും സ്റാര്‍ ടിവി ചാനലുകള്‍ വരിക്കാര്‍ക്ക് നല്‍കുന്നത് സിറ്റി കേബിള്‍ നിര്‍ത്തിവെച്ചു.

സ്റാര്‍ ടിവിയുടെ മൂവി പേ ചാനലായ സ്റാര്‍ ഗോള്‍ഡിന് കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന് നിഷ്കര്‍ഷിച്ചതിനെ തുടര്‍ന്നാണ് സിറ്റി കേബിള്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെച്ചത് എന്ന് സിറ്റി കേബിള്‍ പറയുമ്പോള്‍ സ്റാര്‍ ടിവി ഈ ആരോപണം നിഷേധിക്കുന്നു.

സ്റാര്‍ ഗോള്‍ഡും തങ്ങള്‍ നല്‍കുന്ന ചാനലുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തങ്ങള്‍ വ്യവസ്ഥ വെച്ചിട്ടില്ലെന്ന് സ്റാര്‍ ടിവി വക്താവ് പറയുന്നു. സ്റാറിന്റെ മറ്റ് ചാനലുകള്‍ക്കും സ്റാര്‍ ഗോള്‍ഡിനും വ്യത്യസ്ത സബ്സ്ക്രിപ്ഷന്‍ പാക്കറ്റുകളാണുള്ളത്. സ്റാര്‍ ഗോള്‍ഡിനു മാത്രമായി ഉപഭോക്താവ് നല്‍കേണ്ടത് മാസത്തില്‍ 5.50 രൂപയാണ്. സ്റാര്‍ ഗോള്‍ഡിനു പുറമെയുള്ള ചാനലുകള്‍ക്കായി നല്‍കേണ്ടത് 19.25 രൂപയും.

സ്റാര്‍ പ്ലസ് മാത്രമായി വരിക്കാര്‍ക്ക്് നല്‍േകാന്‍ തയാറാണെങ്കിലും സ്റാറിന്റെ മുഴുവന്‍ ചാനലുകളും സംപ്രേഷണം ചെയ്യുന്നില്ലെങ്കില്‍ ഒരു ചാനലായി മാത്രം നല്‍കാന്‍ തയ്യാറല്ല എന്നാണ് സ്റാര്‍ ടിവിയുടെ നിലപാടെന്ന് സിറ്റി കേബിള്‍ പറയുന്നു.

പ്രേക്ഷകരുടെ എണ്ണത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന സ്റാര്‍ ടിവിയെ വെല്ലാനുള്ള സീ ടിവിയുടെ തന്ത്രമാണ് ഇതിനു പിന്നിലെന്ന് സ്റാര്‍ ടിവി വക്താവ് ആരോപിക്കുന്നു. സ്റാര്‍ ഗോള്‍ഡ് സീ ടിവിയുടെ മൂവി ചാനലിനെ പിന്നാക്കം തള്ളിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ സീ ടിവി സ്റാര്‍ ചാനലുകളെ തമസ്കരിക്കുകയാണ്.

അതേ സമയം പേചാനലുകളുടെ വിഹിതം ഏകീകരിക്കാത്തിടത്തോളം ചാനലുകളും കേബിള്‍ ഓപ്പറേറ്റര്‍മാരും തമ്മിളുള്ള കലഹം അവസാനിക്കില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X