തോമസ് മാത്യുവിന് വിശിഷ്ട സേവാ മെഡല്‍
ദില്ലി: എറണാകുളം സിബിസിഐഡി പൊലീസ് സൂപ്രണ്ട് തോമസ് മാത്യുവിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു.
തോമസ് മാത്യു അടക്കം കേരളത്തില്‍ നിന്നുള്ള 20 പേര്‍ക്ക് മികച്ച സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചു. കേരള പൊലീസില്‍ നിന്നും എട്ട് പേര്‍ സ്തുത്യര്‍ഹമായ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി.
കേരള പൊലീസില്‍ നിന്നും രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായവര്‍:വി.ജി.ശശിധരന്‍ (ഡിവൈഎസ്പി, പാലാ), ടി.കെ.വേണുഗോപാലന്‍ (ഡിവൈഎസ്പി, മലപ്പുറം), സി.എല്‍.ഔസേപ്പ് (എ.സി, കെഎപി അഞ്ചാം ബറ്റാലിയന്‍, ആര്‍വി പുരം), വില്‍സണ്‍.കെ.ജോസഫ് (ഡിവൈഎസ്പി, വിഎസിബി, തിരുവനന്തപുരം), ആര്‍.മോഹന്‍കുമാര്‍ (ഡിവൈഎസ്പി, വിഎ സിബി സ്പെഷ്യല്‍ സെല്‍ എറണാകുളം), എം.സുഗതന്‍ (ഡിവൈഎസ്പി, വിഎസിബിഎസ്ഐയു , തിരുവനന്തപുരം), ടി.ജെ.സാറാമ്മ (എസഐ, സിഐഎല്‍ നെടുമ്പാശ്ശേരി), കെ.എം.കുമാരന്‍ (ഹെഡ് കോണ്‍സ്റബിള്‍, എസ്ബിസിഐഡി, തൃശൂര്‍)
വിവിധ വിഭാഗങ്ങളിലായികേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മറ്റ് 18 മലയാളികള്‍ക്കും വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications