കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍; ആറ്് പേര്‍ക്ക് പത്മശ്രീ

  • By Staff
Google Oneindia Malayalam News

ദില്ലി: ഡോ.കെ.എം.ജോര്‍ജിനും എസ്.രാമകൃഷ്ണനും പത്മഭൂഷണ്‍ ബഹുമതി. മോഹന്‍ലാല്‍ അടക്കം ആറ്് മലയാളികള്‍ക്ക് പത്മശ്രീ.

പ്രശസ്ത ഭാഷാപണ്ഡിതനും നിരൂപകനുമാണ് ഡോ.കെ.എം.ജോര്‍ജ്. തൃശൂര്‍ സ്വദേശിയായ എസ്.രാമകൃഷ്ണന്‍ മുംബൈയിലെ സാമൂഹികപ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ജനറലാണ്.

മുന്‍ കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ ചെയര്‍മാനും ഇപ്പോല്‍ ദില്ലി മെട്രോ ചെയര്‍മാനുമായ ഇ.ശ്രീധരന്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.എം.കൃഷ്ണന്‍ നായര്‍ പത്തനംതിട്ട ഇവാഞ്ചലിക്കല്‍ സഭാ ബിഷപ്പ് എം.എ.തോമസ്, വ്യവസായിയായ കണ്ടത്തില്‍ മാമ്മന്‍ ഫിലിപ്പ്, എച്ച്എഎല്ലില്‍ ശാസ്ത്രജ്ഞനായ ഡോ.കൃഷ്ണദാസന്‍ നായര്‍ എന്നിവരാണ് പത്മശ്രീ ബഹുമതി ലഭിച്ച മറ്റ് മലയാളികള്‍.

പ്രധാനമന്ത്രിയുടെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.ചിത്തരഞ്ജന്‍ റാണാവത്ത്, വിശ്വനാഥന്‍ ആനന്ദ്, അമിതാഭ് ബച്ചന്‍, ഭൂപന്‍ ഹസാരിക, വയലിന്‍ വാദകരായ എല്‍.സുബ്രഹ്മണ്യം, ലാല്‍ഗുഡി.എസ്.ജയരാമന്‍ എന്നിവര്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായവരില്‍ ഉള്‍ുപ്പെടുന്നു.

സരോദ് വാദകന്‍ അംജദ് അലി ഖാന്‍, സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ, ചലച്ചിത്രകാരന്‍ ഹൃഷികേശ് മുഖര്‍ജി, ഓര്‍ക്കസ്ട്ര സംവിധായകന്‍ സുബിന്‍ മേത്ത തുടങ്ങിയവര്‍ പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X